ഐ. സി. സി. യു
4 reviews
ഓരോ എസ്.വി.കഥയും ഭിന്നകാലങ്ങളിൽ ഭിന്നപാഠങ്ങൾ നിവർത്തിത്തരുന്നു. ഓരോ പാഠവും വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത പാരായണങ്ങൾക്കുള്ള സാധ്യത തുറന്നുതരികയും ചെയ്യുന്നു. കാലാനുസൃതമായി ഭിന്നരീതികളിൽ വായിക്കാൻപറ്റുക എന്നതാണ് കഥയുടെ കാലാതിവർത്തിത്വത്തിനുള്ള ഏറ്റവും വലിയ ഗ്യാരൻ്റി. എസ്.വി. വേണുഗോപാലൻ നായരുടെ കഥാലോകത്തെ മലയാള കഥാസാഗരത്തിലെ ഏകാന്തസുന്ദരമായ ഒരു ദീപഗോപുരം എന്ന് വിശേഷിപ്പിക്കാം.
- അവതാരികയിൽ പ്രഭാവർമ്മ.